സച്ചിന്‍ ഷോട്ടുകള്‍ ഇനി എളുപ്പം ; സച്ചിന്‍ സാഗാ ഓഫ് ക്രിക്കറ്റ് ചാംപ്യന്‍സ് ഗെയിം എത്തി

ക്രിക്കറ്റ് ദൈവം സച്ചിന്റെ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത.

ക്രിക്കറ്റ് കളിക്കുമ്പോള്‍ സച്ചിന്‍ അടിക്കുന്ന തരത്തിലുള്ള ഷോട്ടുകള്‍ പലരുടെയും സ്വപ്നമാണ്. എന്നാല്‍, സച്ചിന്‍ ഷോട്ടുകളടിക്കാന്‍ ഇനി ആരാധകര്‍ക്ക് അധികം ബുദ്ധിമുട്ടുണ്ടാകില്ല.

ആരാധകര്‍ക്കായി പുനെയിലുള്ള വിനോദ സ്റ്റാര്‍ട്ടപ്പായ ജെറ്റ്‌സിന്‍തിസീസ് സച്ചിന്‍ ഗെയിമുമായി എത്തിയിരിക്കുകയാണ്.

സച്ചിന്‍ സാഗാ ഓഫ് ക്രിക്കറ്റ് ചാംപ്യന്‍സ് എന്ന പേരിലുള്ള ആന്‍ഡ്രോയ്ഡ് ഗെയിം ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ എത്തി കഴിഞ്ഞു.

കൗതുകമുണര്‍ത്തുന്ന ഈ ഗെയിമിലൂടെ സച്ചിന്റെ പതിറ്റാണ്ടോളം നീണ്ട ക്രിക്കറ്റ് ചരിത്രം പുനസൃഷ്ടിക്കാന്‍ സാധിക്കും.

‘ക്രിക്കറ്റ് ആരാധകര്‍ക്ക് താന്‍ കളിച്ച ക്രിക്കറ്റ് അനുഭവിച്ചറിയാനുള്ള ഒരു ‘പ്ലാറ്റ്‌ഫോം’എന്ന നിലയ്ക്കാണ് ഗെയിം ആരംഭിച്ചിരിക്കുന്നതെന്ന് ബംഗളൂരുവില്‍ ഗെയിം അവതരിപ്പിച്ച് കൊണ്ട് സച്ചിന്‍ പറഞ്ഞു.

സച്ചിന്‍ കളിച്ച 108 ഓളം മികച്ച മാച്ചുകളും അതില്‍ താരം അടിച്ച മികച്ച ഷോട്ടുകളും സാങ്കല്‍പ്പികമായി ഫോണില്‍ കളിക്കാനാവുന്ന വിധത്തിലാണ് പുതിയ ഗെയിം ഒരുക്കിയിരിക്കുന്നത്.

രണ്ട് വര്‍ഷമെടുത്താണ് മികച്ച ഗ്രാഫികസിലുള്ള ഗെയിം നിര്‍മിച്ചിരിക്കുന്നത്.

ഗെയിമില്‍ സച്ചിന്റെ ബാറ്റിങ് ചിത്രീകരിച്ചത് ജെയിംസ് ബോണ്ട് സിനിമകള്‍ അടക്കം മികച്ച സിനിമകള്‍ ചിത്രീകരിക്കുന്ന ലണ്ടനിലെ ഹൈ ടെക് സ്റ്റുഡിയോയിലാണ്.

Top