കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സത്രീ സംവരണം ഉറപ്പാക്കും; പാര്‍ട്ടി നീക്കങ്ങള്‍ ആരംഭിച്ചതായി സച്ചിന്‍ പൈലറ്റ്

ജയ്പൂര്‍: സത്രീകള്‍ക്കായ് പാര്‍ലമെന്റിലും നിയമസഭയിലും 33 ശതമാനം സംവരണം നടപ്പിലാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്സ് എന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. രാജ്യത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെങ്കിലും സംവരണം ഉറപ്പാക്കുമെന്നും ക്യാബിനറ്റില്‍ ഇതുമായ് ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്നും സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ‘പാര്‍ലമെന്റിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം എന്നത്.

സ്ത്രീകളുടെ സംവരണ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണെന്നും ‘നിരവധി ഭരണഘടനാ ഭേദഗതികളാണ് ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം നടത്തിയതെന്നും പൈലറ്റ് കുറ്റപ്പെടുത്തി. ഈ വിഷയത്തില്‍ അവരുടെ ഇരട്ടത്താപ്പ് വ്യക്തമായിരിക്കുകയാണെന്നും പൈലറ്റ് കൂട്ടിച്ചേര്‍ത്തു.

Top