സത്യത്തെ തോല്‍പ്പിക്കാനാവില്ല; പുറത്താക്കിയതില്‍ പ്രതികരിച്ച് സച്ചിന്‍ പൈലറ്റ്

യ്പൂര്‍: രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും പുറത്താക്കിയതില്‍ പ്രതികരിച്ച് സച്ചിന്‍ പൈലറ്റ്. സത്യത്തെ അവഹേളിക്കാനാകുമെന്നും എന്നാല്‍ തോല്‍പ്പിക്കാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസ് നടപടിക്കു തൊട്ടുപിന്നാലെയാണ് സച്ചിന്റെ പ്രതികരണം.

ഗോവിന്ദ് സിംഗ് ദതാസ്ത്ര ആണ് പുതിയ പിസിസി അധ്യക്ഷന്‍. സച്ചിന്‍ പൈലറ്റ് ബിജെപിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

സച്ചിന്‍ അനുകൂലികളായ രണ്ട് മന്ത്രിമാരേയും പദവികളില്‍ നിന്ന് നീക്കി മന്ത്രിമാരായ വിശ്വേന്ദ്രസിങ്, രമേഷ് മീണ എന്നിവരെയാണ് മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയത്.

ചൊവ്വാഴ്ച ജയ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ സച്ചിന്‍ പൈലറ്റും അദ്ദേഹത്തിന്റെ വിശ്വസ്തരായ 17 എംഎല്‍എമാരും പങ്കെടുത്തിരുന്നില്ല.

Top