മുഖ്യമന്ത്രി സ്ഥാനത്തിന് അഭിപ്രായ വോട്ടെടുപ്പ് വേണം; നിർദ്ദേശവുമായി സച്ചിൻ പൈലറ്റ് 

ഡൽഹി: രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധിക്കയവില്ല. മുഖ്യമന്ത്രി സ്ഥാനത്തിനായി കരുക്കൾ നീക്കുന്ന സച്ചിൻ പൈലറ്റ് അഭിപ്രായ വോട്ടെടുപ്പ് നടത്തണമെന്ന് എഐസിസിയോടാവശ്യപ്പെട്ടു. ചതിയനാണെന്ന വിശേഷണത്തിലും, ബിജെപി ക്യാമ്പിൽ നിന്ന് ചില എംഎൽഎമാർ പണം കൈപ്പറ്റിയിട്ടുണ്ടെന്ന ഗലോട്ടിൻറെ ആരോപണത്തിലുമുള്ള കടുത്ത പ്രതിഷേധം സച്ചിൻ രാഹുൽ ഗാന്ധിയേയും മല്ലികാർജ്ജുൻ ഖർഗെയും അറിയിച്ചിട്ടുണ്ട്. പ്രശ്നം തീർക്കാൻ ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം മല്ലികാർജ്ജുൻ ഖർഗെ നേരിട്ട് ഇടപെടും.ഗലോട്ടിനെയും സച്ചിനെയും ഒന്നിച്ചിരുത്തി ചർച്ച നടത്താനാണ് നീക്കം. ഗുജറാത്ത് ഫലം വരുന്ന അടുത്ത മാസം 8 ന് ശേഷമാകും ചർച്ച.

എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണയിലാണ് മുഖ്യമന്ത്രി കസേര വിട്ടൊഴിയില്ലെന്ന് അശോക് ഗലോട്ട് ആവർത്തിക്കുന്നത്. ദേശീയ അധ്യക്ഷനാകാനുള്ള ഹൈക്കമാൻ‍ഡിന്റെ ക്ഷണം തള്ളി രാജസ്ഥാനിൽ തുടരുന്നതും ഈ ബലത്തിലാണ്. ഇരുപതിൽ താഴെ എംഎൽഎമാരെ ഒപ്പമുള്ളൂവെന്ന് വ്യക്തമായിരുന്നെങ്കിലും, മുഴുവൻ പേരുടെയും നിലപാട് അഭിപ്രായ വോട്ടെടുപ്പിലൂടെ അറിയാനാണ് സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

Top