കോണ്‍ഗ്രസ് തനിച്ച് ബി.ജെ.പിയെ നേരിടുമെന്ന് പി.സി.സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്

sachin-pilot

ന്യൂഡല്‍ഹി: വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തനിച്ച് ബി.ജെ.പിയെ നേരിടുമെന്ന് പി.സി.സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്. ചെറുപാര്‍ട്ടികളുമായി സഖ്യത്തിന് താല്‍പര്യമില്ലെന്നും , സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കുമെന്നും സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉടന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് സൂചനയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മായാവതിയുടെ ബി.എസ്.പിയുമായി കോണ്‍ഗ്രസ് സഹകരിക്കുമെന്ന വാര്‍ത്തയും പൈലറ്റ് നിഷേധിച്ചു.

Top