അയോഗ്യത ചോദ്യം ചെയ്ത് സച്ചിന്‍ പൈലറ്റ് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

ജയ്പൂര്‍: സ്പീക്കറുടെ അയോഗ്യത നോട്ടീസ് ചോദ്യം ചെയ്ത് സച്ചിന്‍ പൈലറ്റ് നല്‍കിയ ഹര്‍ജിയില്‍ രാജസ്ഥാന്‍ ഹൈക്കോടതി ഇന്ന് വിധി പറയും. രാവിലെ പത്തര മണിക്കാണ് സച്ചിന്‍ പൈലറ്റിന്റെ ഹര്‍ജി പരിഗണിക്കുന്നത്. നിയമസഭ കൂടാതിരിക്കെ കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ സ്പീക്കര്‍ക്ക് അധികാരമില്ല എന്നായിരുന്നു സച്ചിന്‍ പൈലറ്റിന്റെ വാദം.

എംഎല്‍എമാര്‍ക്കെതിരെ വിധി വരുന്നതുവരെ സ്പീക്കര്‍ നടപടിയെടുക്കരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി സ്പീക്കറുടെ അധികാരത്തില്‍ ഇടപെട്ടു എന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയും ഇന്നലെ സുപ്രീംകോടതി പരിഗണിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിക്കുകയും ചെയ്തു.

ആ കേസിലെ തുടര്‍ വാദം തിങ്കളാഴ്ചത്തേക്ക് സുപ്രീംകോടതി മാറ്റിവെച്ചിരിക്കുകയാണ്. അതിനാല്‍ ഇന്ന് ഹൈക്കോടതി എന്ത് വിധി പുറപ്പെടുവിച്ചാലും അത് സുപ്രീംകോടതി വിധിക്ക് ശേഷമേ നടപ്പാക്കാനാകൂ.

Top