സച്ചിനെ അയോഗ്യനാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം ; സ്പീക്കര്‍ നോട്ടീസ് അയച്ചു.

ജയ്പുര്‍: കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് പാര്‍ട്ടിയോട് വിട പറയാന്‍ ഒരുങ്ങുന്ന മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായിരുന്ന സച്ചിന്‍ പൈലറ്റിനെ അയോഗ്യനാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം. സച്ചിന്‍ അടക്കമുള്ള വിമത എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ നോട്ടീസ് അയച്ചു.

അതേസമയം താന്‍ ബി.ജെ.പിയില്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സച്ചിന്‍ വ്യക്തമാക്കി. ഇത്തരത്തില്‍ പറഞ്ഞു പരത്തുന്നവര്‍ തന്നെ ഗാന്ധി കുടുംബത്തിന് മുന്നില്‍ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുകയാണെന്നും സച്ചിന്‍ പറഞ്ഞു.

ഇതുവരെ ഒരു ബി.ജെ.പി. നേതാവുമായും താന്‍ ചര്‍ച്ച നടത്തിയിട്ടില്ല. പക്ഷെ, ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരും. കോണ്‍ഗ്രസിനെതിരെ ബി.ജെ.പിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നുവെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

Top