സച്ചിന്‍ പൈലറ്റിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി. നേതാവ് ഓം മാഥുര്‍

ജയ്പുര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ സച്ചിന്‍ പൈലറ്റിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ബിജെപി മുതിര്‍ന്ന നേതാവ്. രാജസ്ഥാന്‍ ബിജെപി നേതാവ് ഓം മഥുറാണ് സച്ചിന്‍ പൈലറ്റിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. ആദ്യമായാണ് ഒരു ബിജെപി നേതാവ് വിഷയത്തില്‍ പ്രതികരിക്കുന്നത്.

സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെടുന്ന പക്ഷം, അശോക് ഗഹലോത്ത് വിശ്വാസവോട്ടെടുപ്പിന് തയ്യാറാകണമെന്നും ഓം മാഥുര്‍ ആവശ്യപ്പെട്ടു. ‘സച്ചിന്‍ പൈലറ്റിനായി ബിജെപി വാതില്‍ തുറന്നിട്ടിരിക്കുകയാണ്. പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ സ്വീകരിക്കാനും ആഗ്രഹിക്കുന്ന ആര്‍ക്കും ബി.ജെ.പിയിലേക്ക് സ്വാഗതം- മാഥുര്‍ പറഞ്ഞു. വിവിധ മേഖലയിലുള്ളവര്‍ പാര്‍ട്ടിയില്‍ ചേരുകയും ആദര്‍ശങ്ങളില്‍ വിശ്വസിക്കുകയും ചെയ്തതിനാലാണ് ബി.ജെ.പി വലിയ പാര്‍ട്ടിയായതെന്നും അദ്ദേഹം വ്യക്തമാക്കി.

Top