സച്ചിന്റെ മടങ്ങിവരവ് ബിജെപിയുടെ ജനാധിപത്യവിരുദ്ധ മുഖത്തിനേറ്റ നേരിട്ടുള്ള അടി : കെ.സി വേണുഗോപാല്‍

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ മടങ്ങിവരവ് ബിജെപിയുടെ ജനാധിപത്യവിരുദ്ധ മുഖത്തിനേറ്റ അടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. വിമത എംഎല്‍എമാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതില്‍ പൈലറ്റ് ക്യാമ്പ സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു.

കുതിരക്കച്ചവടം നടത്തുകയും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കുകയും ചെയ്യുന്നവരാണ് അവര്‍. ഇത് യഥാര്‍ഥത്തില്‍ ബിജെപിയുടെ തെറ്റായ ചെയ്തികള്‍ക്കുള്ള സന്ദേശമാണെന്നും വേണുഗോപാല്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കി.

Top