തര്‍ക്കം അവസാനിച്ചതായി രാഹുലിന്റെ ട്വീറ്റ്; സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്ന് സൂചന

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ സച്ചില്‍ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്ന് സൂചന. അശോക് ഗലോട്ടിനും സച്ചില്‍ പൈലറ്റിനും ഒപ്പം നില്‍ക്കുന്ന ചിത്രം രാഹുല്‍ ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയുടെ വീടിനു മുന്നില്‍ സച്ചിന്‍ പൈലറ്റ് അനുകൂലികള്‍ ആഹ്ലാദ പ്രകടനം നടത്തി. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

ഡല്‍ഹിയിലേയ്ക്ക് തട്ടകം മാറ്റിയ അശോഗ് ഗലോട്ടിനെ സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്ക് തിരിച്ച് കൊണ്ടുവരേണ്ടതില്ലെന്നും ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ത്തണമെന്നുമാണ് സച്ചില്‍ ആവശ്യം ഉന്നയിച്ചിരുന്നത്.

അതേസമയം, നിയമസഭാ കക്ഷിയില്‍ ഗെലോട്ടിനാണ് മുന്‍തൂക്കം. അതേസമയം പൈലറ്റ് ശക്തമായ അവകാശവാദം ഉന്നയിച്ചതോടെയാണ് തീരുമാനം നീണ്ടത്. മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍ നാഥ് 17 ന് സത്യപ്രതിജ്ഞ ചെയ്യും. ഛത്തിസ്ഘട്ട് മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ സംസ്ഥാന നേതാക്കളുമായും രാഹുല്‍ ചര്‍ച്ച നടത്തും.

Top