സച്ചിന്‍ ടെന്‍ഡുല്‍ക്കറോടാകാം സംസാരിച്ചത്; ബിജെപി നേതാവിന്റെ വാദം തള്ളി സച്ചിന്‍ പൈലറ്റ്

ജയ്പുര്‍: താനുമായി ബിജെപിയില്‍ ചേരുന്ന കാര്യം സംസാരിച്ചിരുന്നുവെന്ന ബിജെപി നേതാവ് റീത്ത ബഹുഗുണ ജോഷിയുടെ വാദം തള്ളി രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. ഒരു ടിവി ചാനലിനോടാണ് ബിജെപിയില്‍ ചേരുന്ന കാര്യം സച്ചിനുമായി ചര്‍ച്ച ചെയ്‌തെന്ന് റീത്ത പറഞ്ഞത്.

എന്നാല്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കറോടാകാം റീത്ത സംസാരിച്ചതെന്ന നിലപാടാണ് സച്ചിന്‍ പൈലറ്റ് സ്വീകരിച്ചത്. റീത്തയ്ക്ക് തന്നോടു സംസാരിക്കാനുള്ള ധൈര്യം ഉണ്ടാവില്ലെന്നായിരുന്നു ഇന്ധനവില വര്‍ധനയ്ക്ക് എതിരെ ജയ്പൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിനെത്തിയ സച്ചിന്‍ മാധ്യമങ്ങളോടു പറഞ്ഞത്.

 

Top