Sachin- official teaser released

sachin tendulkar

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ജീവിതം ആസ്പദമാക്കിയുള്ള ‘സച്ചിന്‍: എ ബില്യണ്‍ ഡ്രീംസ്’ എന്ന ചിത്രത്തിന്റെ ട്രൈലര്‍ പുറത്തിറങ്ങി.

ബ്രിട്ടീഷ് ചലച്ചിത്രകാരന്‍ ജെയിംസ് എര്‍സ്‌കിനാണ് സംവിധാനം നിര്‍വഹിക്കുന്നത്. എ.ആര്‍. റഹ്മാനാണ് സംഗീതം. രവി ഭഗ്ചന്ദ്കയും കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സുമാണ് നിര്‍മാതാക്കള്‍.

ക്രിക്കറ്ററായി കൊടുമുടികള്‍ കീഴടക്കിയ സച്ചിന്റെ അഭിനയ ജീവിതത്തിലേക്കുള്ള അരങ്ങേറ്റത്തിനും ചിത്രം വഴിവെക്കും. സിനിമയുടെ പല ഘട്ടങ്ങളിലും വേഷപ്പകര്‍ച്ചകളില്ലാതെ സച്ചിന്‍ തന്നെ ആരാധകര്‍ക്ക് മുന്നിലെത്തും.

Top