ധ്യാനും അജുവും; സച്ചിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം സച്ചിന്‍ അതികം വൈകാതെ തിയേറ്ററുകളിലെത്തും. ധ്യാനും അജുവും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ക്രിക്കറ്റ് പശ്ചാത്തലത്തിലൊരുക്കുന്ന സച്ചിന്‍ മുഴുനീള എന്റര്‍ടെയ്‌നറായാണ് ഒരുക്കുന്നത്. ധ്യാനിന്റെ നായികയായി രേഷ്മ രാജനാണ് എത്തുന്നത്. അജു വര്‍ഗീസ് , മണിയന്‍ പിള്ള രാജു, ഹരീഷ് കണാരന്‍, രമേശ് പിഷാരടി, രഞ്ജി പണിക്കര്‍, അന്നാ രാജന്‍, സേതു ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് എസ്. എല്‍ പുരം ജയസൂര്യയാണ്. ജൂഡും ജുബിയും ചേര്‍ന്നാണ് ഛിത്രം നിര്‍മിക്കുന്നത്. ഷാന്‍ റഹ്മാന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

Top