സന്തോഷ് നായര്‍ ചിത്രം ‘സച്ചിന്‍’ ; യുഎഇ , ജിസിസി റിലീസ് ജൂലൈ 24ന്

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തിയ പുതിയ ചിത്രമാണ് സച്ചിന്‍. സന്തോഷ് നായര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ യുഎഇ & ജിസിസി റിലീസ് ജൂലൈ 24ന് നടക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് എസ് എല്‍ പുരം ജയസുര്യയാണ്. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. മണിയന്‍പിള്ള രാജു, ഹരീഷ് കണാരന്‍, രമേശ് പിഷാരടി, രഞ്ജി പണിക്കര്‍, സേതു ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കേരളത്തില്‍ ജൂലൈ 19-ന് ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു.

Top