ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന ചിത്രം ‘സച്ചിന്‍’ ; കലക്കന്‍ ഗാനം കാണാം

ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന പുതിയ ചിത്രമാണ് സച്ചിന്‍. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. ഹേഷാം അബ്ദുള്‍ വഹാബ് , ബിന്ദു എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിക്കുന്നത്.

സന്തോഷ് നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ഒരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റായാണ് ചിത്രം ഒരുക്കുന്നത്.

അങ്കമാലി ഡയറീസ് ഫെയിം രേഷ്മ അന്ന രാജനാണ് ചിത്രത്തിലെ നായിക. അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, മണിയന്‍പിള്ള രാജു, രഞ്ജി പണിക്കര്‍, രമേശ് പിഷാരടി, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എസ്.എല്‍ പുരം ജയസൂര്യ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജൂഡ് ആഗ്‌നേല്‍, ജൂബി നൈനാന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഹരിനാരായണന്റ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കുന്നത്.

Top