ധ്യാനും അജുവും ഒന്നിക്കുന്ന ചിത്രം ‘സച്ചിന്‍’ ; മോഷന്‍ പോസ്റ്റര്‍ കാണാം

ധ്യാന്‍ ശ്രീനിവാസ്, അജു വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം സച്ചിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അജു വര്‍ഗീസ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.

ക്രിക്കറ്റ് പശ്ചാത്തലത്തിലൊരുക്കുന്ന സച്ചിന്‍ മുഴുനീള എന്റര്‍ടെയ്‌നറായാണ് ഒരുക്കുന്നത്. ധ്യാനിന്റെ നായികയായി രേഷ്മ രാജനാണ് എത്തുന്നത്. ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത്, മണിയന്‍പിള്ള രാജു, അണ്ണാ രാജന്‍, മാല പാര്‍വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം അടുത്ത മാസം പുനലൂരില്‍ ആരംഭിക്കും. ജെ ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂബി നൈനാനും ജൂഡ് സുധീറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top