അയോഗ്യത നോട്ടീസിനെതിരെ സച്ചിന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

ജയ്പുര്‍: രാജസ്ഥാനില്‍ അയോഗ്യത മുന്നറിയിപ്പ് നല്‍കി നിയമസഭ സ്പീക്കര്‍ നല്‍കിയ നോട്ടീസിനെതിരെ സച്ചിന്‍ പൈലറ്റും അനുഭാവികളായ 18 എം.എല്‍.എമാരും ഹൈക്കോടതിയെ സമീപിച്ചു. വൈകീട്ട് മൂന്ന് മണിക്ക് രാജസ്ഥാന്‍ ഹൈക്കോടതി ഹര്‍ജിയില്‍ വാദം കേള്‍ക്കും.

സച്ചിന്‍ പൈലറ്റ് പക്ഷക്കരനായ പൃഥിരാജ് മീണയാണ് കോടതിയില്‍ ഹര്‍ജിയില്‍ നല്‍കിയിട്ടുള്ളത്. പ്രമുഖ അഭിഭാഷകരായ ഹരീഷ് സാല്‍വെയും മുകുള്‍ റോഹ്തഗിയുമാണ് സച്ചിന്‍ വിഭാഗത്തിന് വേണ്ടി ഹാജരാകുന്നത്. അഭിഷേക് മനു സിങ്വി സ്പീക്കര്‍ക്കുവേണ്ടി ഹാജരാകും.ജസ്റ്റിസ് സതീഷ് ചന്ദ് ശര്‍മയാണ് ഹര്‍ജി പരിഗണിക്കുന്നത്.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് സ്പീക്കര്‍ സി.പി.ജോഷി സച്ചിന്‍ പൈലറ്റടക്കമുള്ള 19 എം.എല്‍.എമാര്‍ക്ക് അയോഗ്യത മുന്നറിയിപ്പ് നല്‍കികൊണ്ടുള്ള നോട്ടീസയച്ചത്.

Top