ഇതിഹാസ താരങ്ങള്‍ ഒരിക്കല്‍കൂടി ബാറ്റെടുത്തു, സച്ചിനെ കണ്ട ആവേശത്തിൽ ആരാധകർ

കാട്ടുതീയെ തുടര്‍ന്ന് വന്‍ നാശങ്ങളുണ്ടായ ഓസ്ട്രേലിയയെ സഹായിക്കാനായി പ്രദര്‍ശന മത്സരത്തിനിറങ്ങി ഇതിഹാസ ക്രിക്കറ്റ് താരങ്ങള്‍. പോണ്ടിങ് ഇലവന്‍ ഗില്‍ക്രിസ്റ്റ് ഇലവനെ ഒരു റണ്ണിനാണ് തോല്‍പ്പിച്ചത്. കളിക്കളത്തിൽ സച്ചിൻ ഇറങ്ങിയപ്പോൾ വലിയ ആവേശത്തിലായിരുന്നു ആരാധകർ. ഇന്നിങ്‌സ് ബ്രേക്കിനിടെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഓസ്‌ട്രേലിയന്‍ വനിതാ താരങ്ങളെ നേരിട്ടു.

105 റണ്‍സ് പിന്തുടര്‍ന്ന ഗില്‍ക്രിസ്റ്റ് ഇലവന്റെ പോരാട്ടം 103ലാണ് അവസാനിച്ചത്. ഷെയ്ന്‍ വാട്‌സന്‍ 11 പന്തില്‍ 30 റണ്‍സ് നേടി. ആന്‍ഡ്രൂ സിമിണ്ടസ് 13 പന്തില്‍ 29 റണ്‍സും ഗില്‍ക്രിസ്റ്റ്‌ 11 പന്തില്‍ 17 റണ്‍സുമാണ് എടുത്തത്.

ബ്രയാന്‍ ലാറയും പോണ്ടിങ്ങുമാണ് ആദ്യം ബാറ്റുചെയ്ത പോണ്ടിങ് ഇലവനായി തിളങ്ങിയത്. യുവരാജ് സിങ്, കോട്‌നി വാല്‍ഷ് എന്നിവര്‍ ഒരു വിക്കറ്റും വീഴ്ത്തി.

Top