ഐപിഎല്‍ താരലേലം; മലയാളി താരം സച്ചിന്‍ ബേബി സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍

Sachin Baby

മുംബൈ: ഐപിഎല്‍ താരലേലം പുരോഗമിക്കുമ്പോള്‍ മലയാളി താരം സച്ചിന്‍ ബേബിയെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. ബേസ് തുകയായ 20 ലക്ഷത്തിനാണ് സച്ചിന്‍ ബേബി ഹൈദരാബാദില്‍ എത്തുന്നത്.

കഴിഞ്ഞ തവണ ബാംഗ്ലൂര്‍ ടീമിന്റെ ഭാഗമായിരുന്നു സച്ചിന്‍ ബേബി. 2013ല്‍ രാജസ്ഥാന്‍ റോയല്‍സിലൂടെയാണ് സച്ചിന്‍ ബേബി ഐ.പി.എല്ലില്‍ എത്തുന്നത്.

പഞ്ചാബില്‍ നിന്നുള്ള ഫാസ്റ്റ് ബൗളര്‍ സന്ദീപ് ശര്‍മ്മയേയും സണ്‍റൈസേഴ്‌സ് സ്വന്തമാക്കി. 3 കോടി രൂപയ്ക്കാണ് താരത്തെ ഹൈദരാബാദ് സ്വന്തമാക്കിയത്. കൊല്‍ക്കത്തയില്‍ നിന്നും പഞ്ചാബില്‍ നിന്നുമുള്ള വെല്ലുവിളികള്‍ അതിജീവിച്ചാണ് താരം ഹൈദരാബാദില്‍ എത്തുന്നത്. കഴിഞ്ഞ ഐ.പി.എല്ലില്‍ താരം കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്നു.

Top