പാക്കിസ്ഥാനൊപ്പം മത്സരിക്കണമെന്ന് പറഞ്ഞ സച്ചിന്‍ രാജ്യദ്രോഹിയെന്ന് അര്‍ണബ് ഗോസ്വാമി

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായുള്ള ലോകകപ്പ് മത്സരങ്ങള്‍ ഒഴിവാക്കണമെന്നും, എന്നാല്‍ നടത്തണമെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ഈ അവസരത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ഡെണ്ടുല്‍ക്കറും തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു.

മത്സരത്തില്‍ നിന്ന് പിന്‍മാറുകയല്ല വേണ്ടതെന്നും അവരെ കളിച്ച് തോല്‍പ്പിക്കുകയാണ് വേണ്ടതെന്നായിരുന്നു സച്ചിന്‍ പറഞ്ഞത്. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് അര്‍ണബ് ഗോസാമി രംഗത്ത് വന്നിരിക്കുന്നത്. സച്ചിന്റെ അഭിപ്രായത്തോട് യോജിക്കാന്‍ കഴിയില്ലെന്നും പാക്കിസ്ഥാനൊപ്പം കളിക്കണമെന്ന് പറഞ്ഞ സച്ചിന്‍ രാജ്യദ്രോഹിയാണെന്നും വിവേകം ഉണ്ടെങ്കില്‍ അയാള്‍ ഒരിക്കലും ഇപ്രകാരം പറയില്ലായിരുന്നുവെന്നും പാക്കിസ്ഥാനൊപ്പം ഇനി കളിക്കരുതെന്നാണ് സച്ചിന്‍ പറയേണ്ടിയിരുന്നതെന്നും അര്‍ണബ് പറഞ്ഞു. റിപബ്ലിക് ചാനല്‍ ചര്‍ച്ചയിലാണ് അര്‍ണബ് സച്ചിനെതിരെ ആരോപണം ഉന്നയിച്ചത്.

സച്ചിന്‍ മാത്രമല്ല സുനില്‍ ഗാവാസ്‌കര്‍ പറഞ്ഞതും ഇപ്രകാരം തന്നെയാണ്. പാകിസ്ഥാനെതിരെ രണ്ട് പോയിന്റല്ല നേടേണ്ടതെന്നും പ്രതികാരമാണ് വേണ്ടതെന്നും അര്‍ണബ് പറഞ്ഞു. ദൈവത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സച്ചിനെ പരിഹസിച്ചുകൊണ്ടായിരുന്നു അര്‍ണബിന്റെ ഈ പ്രതികരണം.

Top