മരയ്ക്കാര്‍ തകര്‍ക്കും; ദൃശ്യവിസ്മയം തീര്‍ക്കാന്‍ ബാഹുബലിയുടെ കലാസംവിധായകനെത്തും

marakkar

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ ദൃശ്യവിസ്മയം തീര്‍ക്കാന്‍ ബാഹുബലിയുടെ കലാസംവിധായകന്‍ സാബു സിറില്‍ എത്തും. സംവിധായകന്‍ പ്രിയദര്‍ശന്‍ തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്.

ഇതിനു മുന്‍പും മലയാളത്തില്‍ സാബു സിറില്‍ ദൃശ്യ വിസ്മയം സൃഷ്ടിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രം തന്നെയായ തേന്മാവിന്‍ കൊമ്പത്ത്, കാലാപാനി, എന്നീ ചിത്രങ്ങളിലും മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ ഇദ്ദേഹം അത്ഭുതം സൃഷ്ടിച്ചിരുന്നു.

ചിത്രത്തിന്റെ തിരക്കഥ ഇതിനോടകം തന്നെ പൂര്‍ത്തിയായി കഴിഞ്ഞു. പ്രിയദര്‍ശന്‍ തന്നെയാണ് തിരക്കഥയും രചിക്കുന്നത് . കൂടാതെ ഐവി ശശിയുടെ മകന്‍ അനിയും സഹതിരക്കഥാകൃത്താണ്. ഇപ്പോള്‍ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

sabu

ആശിര്‍വാദ് സിനിമാസിന്റ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നവംബറില്‍ ഷൂട്ടിംഗ് ആരംഭിക്കും.

Top