കിറ്റെക്‌സിനെതിരായ തൊഴില്‍ വകുപ്പ് റിപ്പോര്‍ട്ട് കള്ളത്തരമെന്ന് സാബു എം ജേക്കബ്

തിരുവനന്തപുരം: കിറ്റെക്‌സിനെതിരെ തൊഴില്‍ വകുപ്പിന്റെ പരിശോധനാ റിപ്പോര്‍ട്ട് പുറത്ത്. ആവശ്യത്തിനു ശുചിമുറിയില്ലെന്നും കുടിവെള്ളം ഉറപ്പുവരുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അവധി ദിവസത്തെ അധിക ജോലിക്ക് വേതനം നല്‍കുന്നില്ലെന്നും പരാതിയുണ്ട്.

അതേസമയം, റിപ്പോര്‍ട്ട് കള്ളത്തരമെന്ന് കിറ്റെക്‌സ് എംഡി സാബു എം. ജേക്കബ് പറഞ്ഞു. ഒരു രേഖയും പരിശോധിക്കാതെ തയാറാക്കിയ റിപ്പോര്‍ട്ടാണിത്. എത്ര ശുചിമുറിയുണ്ടെന്ന് ഇവര്‍ പറയട്ടേ. 70-90% വരെ അധിക വേതനം നല്‍കുന്നു. വ്യവസായികളെ അപമാനിക്കുന്ന സമീപനമാണിത്. ഓരോന്നിനെയും നേരിടാന്‍ തനിക്കു കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top