തെലങ്കാനയിലെ ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങളില്‍ പരിശോധനയുടെ പേരില്‍ കയറി ഇറങ്ങില്ലെന്ന് സാബു ജേക്കബ്

കൊച്ചി: തെലങ്കാന സര്‍ക്കാര്‍ വ്യവസായത്തിന് ആവശ്യമായ ഭൂമി, വെള്ളം, വൈദ്യുതി എന്നിവ വളരെ കുറഞ്ഞ നിരക്കില്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കിയതായി കിറ്റെക്‌സ് എം.ഡി സാബു എം. ജേക്കബ്. പരിശോധനയുടെ പേരില്‍ ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങളില്‍ കയറിയിറങ്ങില്ലെന്ന് വ്യവസായ മന്ത്രി പറഞ്ഞെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളും വലിയ ആനുകൂല്യങ്ങള്‍ വാഗ്ദനം ചെയ്തിട്ടുണ്ടെന്നും ഇനി നിക്ഷേപം പൂര്‍ണമായി മറ്റു സംസ്ഥാനങ്ങളിലായിരിക്കും. കുടുംബപരമായി ബന്ധമുള്ള ആളാണ് മുഖ്യമന്ത്രിയെന്നും മുഖ്യമന്ത്രിക്കെതിരെ പ്രതികരിക്കില്ലെന്നും കിറ്റെക്‌സ് എം.ഡി പറഞ്ഞു.

പ്രവാസികള്‍ ഇവിടെ നിക്ഷേപം നടത്തി ആത്മഹത്യയിലേക്ക് എത്തുന്നു. കിറ്റെക്‌സ് 53 വര്‍ഷം കേരളത്തിലല്ല വ്യവസായം നടത്തിയിരുന്നെങ്കില്‍ ഇരട്ടി വളര്‍ച്ച ഉണ്ടാകുമായിരുന്നു. 53 വര്‍ഷം കൊണ്ട് ഉണ്ടായ നഷ്ടം ഇനി 10 വര്‍ഷം കൊണ്ട് തിരിച്ചു പിടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സാബു ജേക്കബ് കൂട്ടിച്ചേര്‍ത്തു.

 

Top