‘സബാഷ് മിത്തു’ ട്രെയിലർ പുറത്തിറങ്ങി

ന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിൻ്റെ ബയോപിക് ‘സബാഷ് മിത്തു’വിൻ്റെ ട്രെയിലർ പുറത്തിറങ്ങി. തപ്സി പന്നു മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രത്തിൻ്റെ ട്രെയിലർ മിതാലി തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചു. ജൂലായ് 15ന് ചിത്രം തീയറ്ററുകളിലെത്തും. വയാകോം 18 സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രം ശ്രീജിത് മുഖർജിയാണ് സംവിധാനം ചെയ്യുന്നത്.

16ആം വയസിൽ ഇന്ത്യൻ ടീമിൽ അരങ്ങേറി രണ്ടര പതിറ്റാണ്ടോളം വനിതാ ക്രിക്കറ്റിൽ നിറഞ്ഞുനിന്ന മിതാലിയുടെ ബാല്യകാലം മുതൽ ചിത്രത്തിലുണ്ട്.

തപ്സിക്കൊപ്പം വിജയ് റാസും ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. പ്രിയ ആവെൻ ആണ് ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിർഷ റേയ് ക്യാമറ. ശ്രീകർ പ്രസാദ് എഡിറ്റും അമിത് ത്രിവേദി സംഗീതവും.

Top