തിരുവനന്തപുരം : പ്രളയക്കെടുതിയില്‍ കേരളത്തിന് വന്‍തോതിലുള്ള സഹായമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതെന്ന് വരുത്തി തീര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ശബരിനാഥന്‍ എംഎഎല്‍എ. 13,800 കോടി രൂപ റോഡ് നിര്‍മ്മാണത്തിന് നല്‍കുമെന്നാണ് ബിജെപിയുടെ ഔദ്യോഗിക പേജില്‍ വന്ന പോസ്റ്റില്‍ പറയുന്നതെന്നും എംഎല്‍എ ഫേയ്‌സ് ബുക്കില്‍ കുറിച്ചു.
ഇന്ത്യയിലുള്ള 790 എംപിമാര്‍ എംപി ഫണ്ടില്‍ നിന്ന് ഓരോ കോടി രൂപ കേരളത്തിന് നല്‍കുമ്പോള്‍ കേരളത്തിന് കേന്ദ്രത്തിന്റെ 790 കോടി സഹായം ലഭിക്കും എന്നാണ് മറ്റൊരു അവകാശ വാദമെന്നും എംഎഎല്‍എ ചൂണ്ടിക്കാട്ടുന്നു.
ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഓണസമയത്ത് രാഷ്ട്രീയപോസ്റ്റ് ഇടേണ്ട എന്നു വിചാരിച്ചതാണ്. പക്ഷേ ബിജെപി ഔദ്യോഗിക പേജിൽ വന്ന പോസ്റ്റ് മനസ്സിലാക്കാൻ കഴിയാത്തത് കൊണ്ടാണ് ഈ ഉദ്യമം.
പോസ്റ്റിൽ പറയുന്നതുപോലെ 13,800 കോടി രൂപ റോഡ് നിർമ്മാണത്തിന് നൽകുമെന്നുള്ളത് സത്യമാണോ? ഇതുമായി ബന്ധപെട്ട അറിയിപ്പുകൾ ഒന്നും ഇതുവരെ ഒരു മാധ്യമത്തിലും കണ്ടില്ല.
ഇന്ത്യയിലുള്ള 790 MPമാർ MPമാരുടെ ഫണ്ടിൽ നിന്ന് ഓരോ കോടി രൂപ കേരളത്തിന് നൽകുമ്പോൾ കേരളത്തിന് കേന്ദ്രത്തിന്റെ 790 കോടി സഹായം ലഭിക്കും എന്നാണ് പറയുന്നത്. രണ്ടു ചോദ്യങ്ങൾ
1. കേരളത്തിന് പുറത്തുള്ള MPമാർ ഒരു കോടി വികസനഫണ്ട് കേരളത്തിലേക്ക് വകമാറ്റുമെന്ന് പ്രതീക്ഷയില്ല. അവർക്കു നിജോയകമണ്ഡലത്തിൽ/ സ്വന്തം സംസ്‌ഥാനങ്ങളിൽ വികസന നടത്തുകയാണല്ലോ പ്രധാനം.
2. ഈ വർഷത്തെ (2018-19) ലെ ഫണ്ട് എല്ലാ MPമാരും ഇതിനകം തന്നെ കൊടുത്തുകാണും. അപ്പോൾ 2019ലെ MP ഫണ്ട് മോദിജിയുടെ ആഹ്വാനപ്രകാരം MPമാർ നൽകും എന്ന് ഊഹിക്കാം. പക്ഷേ അങ്ങനെ ഊഹിച്ചാൽ തന്നെ 2019ൽ ആദ്യം ലോകസഭ ഇലക്ഷൻ അല്ല? പുതിയ സർക്കാർ അധികാരത്തിൽ വന്നിട്ടല്ലേ ഫണ്ട് MP ഫണ്ട് അനുവദിക്കുകയുള്ളൂ.
അപ്പോൾ 790 കോടി കിട്ടുമെന്ന് പറയുന്നത് നമ്മുടെ അക്കൗണ്ടിൽ 15 ലക്ഷം രൂപയുടെ കള്ളപണം ഇപ്പം വരും എന്ന് പണ്ട് പറഞ്ഞതു പോലെയായി!
ഈ മുന്തിയ കണക്കുകൾ ഒരു സ്പെഷ്യൽ ഓണതള്ളായി കാണാം അല്ലേ?