ശബരിമലയില്‍ നടക്കാന്‍ പാടില്ലാത്തത് സംഭവിച്ചെന്ന് ദേവസ്വംബോര്‍ഡ് അംഗം കെ പി ശങ്കര്‍ദാസ്

പത്തനംതിട്ട: ശബരിമലയില്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്തത് സംഭവിച്ചെന്ന് ദേവസ്വംബോര്‍ഡ് അംഗം കെ പി ശങ്കര്‍ദാസ്. ഇരുമുടിക്കെട്ടില്ലാതെ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടി കയറിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആചാരം ലംഘനമുണ്ടായാല്‍ ദേവസ്വം ബോര്‍ഡ് അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ആചാരലംഘനം നടത്തിയിട്ടില്ലെന്ന് തില്ലങ്കേരി പറഞ്ഞു. ശബരിമലയില്‍ ആചാരലംഘനം നടക്കില്ലെന്ന് നാമജപ പ്രതിഷേധക്കാരോട് പൊലീസിന്റെ മൈക്കിലൂടെ വിളിച്ച് പറയാന്‍ വേണ്ടിയാണ് വത്സന്‍ തില്ലങ്കേരി പതിനെട്ടാംപടിയില്‍ കയറി നിന്നത്. അനാവശ്യമായി വികാരം കൊള്ളേണ്ട സാഹചര്യമില്ലെന്നും വത്സന്‍ തില്ലങ്കേരി പൊലീസ് മൈക്കിലൂടെ പറഞ്ഞു.സമൂഹമാധ്യമങ്ങളിലൂടെയാണ് ദൃശ്യം പുറത്ത് വന്നത്.

Top