sabarimla-airport plan report

sabarimala

കോട്ടയം: ശബരി വിമാനത്താവള പദ്ധതിക്ക് അനുയോജ്യ സ്ഥലം കണ്ടെത്താന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യെന്റയും കെ.എസ്‌.െഎ.ഡി.സി എം.ഡി ഡോ. ബീനയുടെയും നേതൃത്വത്തില്‍ നിയോഗിച്ച സമിതി അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാറിന് കൈമാറും.

റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം സമര്‍പ്പിക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാംവര്‍ഷ പദ്ധതികളില്‍ മുന്‍ഗണന നല്‍കി ഉള്‍പ്പെടുത്താന്‍ പോകുന്നത് പുതിയ ശബരി വിമാനത്താവള പദ്ധതിയായതിനാല്‍ റിപ്പോര്‍ട്ട് വൈകരുതെന്നും നിര്‍ദേശമുണ്ടായിരുന്നു.

പദ്ധതിക്കായി പരിഗണിക്കുന്ന അഞ്ച് തോട്ടങ്ങളില്‍ ഏറ്റവും അനുയോജ്യ ഭൂമിയായി കണ്ടെത്തിയത് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ എരുമേലി ചെറുവള്ളി എസ്റ്റേറ്റാണെന്നാണ് സൂചന.

നിരപ്പ് ഭൂമിയും മറ്റു നിര്‍മാണപ്രവൃത്തികള്‍ കുറവുള്ളതുമായ പ്രദേശം എന്ന പരിഗണനയുമാണ് ചെറുവള്ളിക്കുള്ള പ്രത്യേകത. സര്‍ക്കാര്‍ ഭൂമി ഇവിടെ ഏറെയുള്ളതിനാല്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതടക്കമുള്ള നടപടി വേഗത്തിലാക്കിയാല്‍ നിര്‍മാണം ഉടന്‍ ആരംഭിക്കാനാവും.

ലക്ഷക്കണക്കിന് ശബരിമല തീര്‍ഥാടകര്‍ക്കുകൂടി പ്രയോജനം ചെയ്യുന്ന വിധമാണ് വിമാനത്താവള പദ്ധതിക്ക് സര്‍ക്കാര്‍ രൂപംനല്‍കുന്നത്. സ്ഥലം കണ്ടെത്തിയാല്‍ നിര്‍മാണ നടപടികളുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം.

Top