ശബരിമല സ്ത്രീ പ്രവേശനം: നിര്‍ണ്ണായക വിധി നാളെ; എല്ലാ കണ്ണുകളും സുപ്രീകോടതിയിലേക്ക്‌

ന്യൂഡല്‍ഹി:ശബരിമല യുവതി പ്രവേശനത്തില്‍ കോടതി നാളെ വിധി പറയും.56 പുനപരിശോധന ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്‌ അധ്യക്ഷനായ മറ്റൊരു ഭരണഘടന ബഞ്ചാണ് നാളെ 10.30 അന്തിമവിധി പ്രഖ്യാപിക്കുന്നത്.

വിധിയെന്തായാലും അംഗീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കി.എല്ലാവരും സംയമനത്തോടെ വിധിയെ സമീപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം വിശ്വാസികള്‍ക്ക് അനുകൂലമായി വിധി വരുമെന്ന് പ്രതീക്ഷിക്കുന്നതായി ഹിന്ദു ഐക്യവേദി പറഞ്ഞു.

യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച് സുപ്രീം കോടതി ഭരണഘടന ബഞ്ച് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് വിധി പ്രസ്താവിച്ചത്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ആര്‍.എഫ് നരിമാന്‍, എ.എം ഖാന്‍വില്‍കര്‍, ഡി.വൈചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ അഞ്ച് അംഗ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

Top