ശബരിമല : ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 35,000 പിഴ ഈടാക്കി

പത്തനംതിട്ട : ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കടകളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ കടകളില്‍ നിന്നും 35,000 രൂപ പിഴ ഈടാക്കി.

ഭക്ഷണത്തിന് ഗുണനിലവാരം ഇല്ലാത്തതിന് 3000 രൂപയും പിഴ ഈടാക്കി. നിരോധിക പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പന നടത്തിയതിന് അഞ്ച് സ്ഥാപനങ്ങളില്‍ നിന്ന് 3000 രൂപ പിഴ ഈടാക്കുകയും ചെയ്തു.

കടകള്‍ക്ക് ലൈസന്‍സ്, തൊഴില്‍ കാര്‍ഡ്, സാനിട്ടേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് കാര്‍ഡ് തുടങ്ങിയവ ഹാജരാക്കാതിരുന്ന എട്ടു ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി.

ജില്ലാ കളക്ടര്‍ നിജപ്പെടുത്തിയ അളവില്‍ കുറച്ച് ഭക്ഷണ സാധനങ്ങള്‍ വില്‍പ്പന നടത്തിയതിനും പാക്കറ്റുകളില്‍ നിയമാനുസൃതമായി ഉണ്ടായിരിക്കേണ്ട വിവരങ്ങള്‍ പൂര്‍ണമായും രേഖപ്പെടുത്താതെ ഇരുന്നതിനുമാണ് പിഴ ഈടാക്കിയതെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് വ്യക്തമാക്കി.

Top