ശബരിമലയിലെ ഹോട്ടലുകളില്‍ പരിശോധന; വൃത്തിഹീനമായവ അടച്ചുപൂട്ടി

സന്നിധാനം: ശബരിമല പരിസരത്തെ ഹോട്ടലുകളില്‍ പരിശോധന. സന്നിധാനത്തും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലാണ് ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡ് പരിശോധന നടത്തിയത്. തുടര്‍ന്ന് മരക്കൂട്ടത്ത് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അയ്യപ്പാസ് എന്ന ഹോട്ടല്‍ ഭാഗമായി അടപ്പിച്ചു.

പല ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. ഭക്തര്‍ക്ക് മിതമായ വിലയില്‍ വൃത്തിയുള്ള ആഹാരം നല്‍കാന്‍ നേരത്തെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. ഇനി മുതല്‍ നടപടി കര്‍ശനമാക്കാനാണ് അധികൃതരുടെ തീരുമാനം.

Top