ഹൃദയാഘാതത്തെ തുടര്‍ന്ന് ശബരിമല തീര്‍ത്ഥാടകന്‍ മരിച്ചു

dead-body

പത്തനംതിട്ട: ശബരിമല ക്ഷേത്ര ദര്‍ശനത്തിനെത്തിയ അയ്യപ്പഭക്തന്‍ ഹൃദയാഘാതം മൂലം മരിച്ചു. മുംബൈ മലയാളിയായ തിലക് നഗര്‍ സ്റ്റേഷന്‍ ചെമ്പൂര്‍ ഹൗസില്‍ എം.വി. ബാലന്(76) ആണ് മരിച്ചത്.

ഡോളിയില്‍ സഞ്ചരിച്ച ബാലനെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരക്കൂട്ടം എമര്‍ജന്‍സി മെഡിക്കല്‍ സെന്ററിലും, അപ്പാച്ചിമേട് കാര്‍ഡിയാക് സെന്ററിലും പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top