ശബരിമല സന്നിധാനത്ത് വീണ്ടും നാമജപവുമായി അയ്യപ്പഭക്തര്‍

sabarimala

ശബരിമല : നിരോധനാജ്ഞ ലംഘിച്ച് സന്നിധാനത്ത് നാമജപവുമായി അയ്യപ്പഭക്തര്‍. മാളികപ്പുറം ക്ഷേത്രത്തിന് സമീപമാണ് ഭക്തര്‍ നാമം ജപിക്കുന്നത്. രാത്രിയോടെയാണ് എണ്‍പതോളം അയ്യപ്പന്മാരുടെ സംഘം സന്നിധാനത്ത് ശരണമന്ത്രം ചൊല്ലിയത്.

ഇന്നലെ സന്നിധാനത്ത് നാമജപം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. കുട്ടികള്‍ അടക്കമുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പതിനെട്ടാം പടിക്ക് താഴെയും,വാവര് നടയിലുമാണ് ഭക്തര്‍ ശരണമന്ത്രം ചൊല്ലിയത്.

കനത്ത പൊലീസ് നിയന്ത്രണത്തിലാണ് സന്നിധാനവും പരിസരവും.

Top