ശബരിമല; സിപിഎമ്മില്‍ അഭിപ്രായ ഭിന്നത ഇല്ലെന്ന് യെച്ചൂരി

കൊച്ചി: ശബരിമല വിഷയത്തില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎമ്മില്‍ മേലെത്തട്ട് മുതല്‍ താഴേത്തട്ട് വരെ ഒരേ നിലപാടാണെന്നും യെച്ചൂരി പറഞ്ഞു.

വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിധി വരുന്നത് വരെ ഒന്നും വിശദീകരിക്കാനാകില്ല. വിധി വന്ന ശേഷം എല്ലാവരുടെയും അഭിപ്രായം ആരായും. മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം വ്യക്തമാക്കിയതാണ്. ഇപ്പോള്‍ പ്രതികരിക്കുന്നത് അനുചിതമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയെ പിന്തുണയ്ക്കാന്‍ തയാറെന്ന് യെച്ചൂരി സൂചന നല്‍കി. തീരുമാനിക്കേണ്ടത് തൃണമൂല്‍ കോണ്‍ഗ്രസാണ്. ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള എല്ലാ സാധ്യതകളും സിപിഐഎം പ്രയോജനപ്പെടുത്തും. ബിജെപിയെ ശോഷിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top