അമ്പതിനു ശേഷം മാത്രം ദര്‍ശനം; പ്ലക്കാര്‍ഡുമായി ഒമ്പത് വയസുകാരി ശബരിമലയില്‍

ശബരിമല: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ താന്‍ 50 വയസിന് ശേഷം മാത്രമേ ശബരിമലയില്‍ ദര്‍ശനത്തിന് വരികയുള്ളൂവെന്ന പ്ലക്കാര്‍ഡുമായി ഒമ്പത് വയസുകാരി. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നുള്ള ജനനി എന്ന പെണ്‍കുട്ടിയാണ് വെള്ളിയാഴ്ച ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയത്.

സുപ്രീംകോടതി വിധി എന്താണെന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് ജനനിയുടെ അച്ഛന്‍ ആര്‍.സതീഷ് കുമാര്‍ പറഞ്ഞു. മകള്‍ക്ക് പത്ത് വയസായി കഴിഞ്ഞാല്‍ പിന്നെ അവള്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്നത് 50 വയസിന് ശേഷമായിരിക്കും. അയ്യപ്പനെ ഞങ്ങള്‍ സ്‌നഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു സതീഷ് പറഞ്ഞു.

Top