ശബരിമല സ്ത്രീപ്രവേശനം തടയണമെന്നാണ് കോൺഗ്രസ്സിന്റെ നിലപാടെന്ന് കെ സുധാകരൻ

k SUDHAKARAN

തിരുവനന്തപുരം: ശബരിമലയില്‍ കയറാന്‍ എത്തുന്ന യുവതികളെ തടയണമെന്നാണ് കോണ്‍ഗ്രസ്സിന്റെ നിലപാടെന്ന് കെ സുധാകരന്‍. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ കയറില്ലെന്നും ശബരിമലയില്‍ കയറണമെന്ന സ്ത്രീകളുടെ തീരുമാനം രാഷ്ട്രീയ പ്രേരിതമാകാമെന്നും അദ്ദേഹം പറഞ്ഞു.

വീറും വാശിയും കാണിക്കേണ്ട സ്ഥലമല്ല ശബരിമലയെന്നും 18 മുതല്‍ കോണ്‍ഗ്രസ്സ് സമരമുഖത്ത് സജീവമായിരിക്കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

അതേസമയം, ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് വിളിച്ച നാളത്തെ ചര്‍ച്ച നടക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വമാണ് നിലനില്‍ക്കുന്നത്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. പങ്കെടുക്കണമോ എന്ന് തീരുമാനിക്കാന്‍ കൊട്ടാര പ്രതിനിധികള്‍ തന്ത്രി അടക്കമുള്ളവരെ കാണും.

Top