വോട്ടിന് വേണ്ടി സിപിഐഎം ആപത്കരമായ നിലപാട് എടുക്കുന്നുവെന്ന് മുല്ലപ്പള്ളി

Mullapally Ramachandran

കോഴിക്കോട്: മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മലബാറില്‍ കലാപം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

പത്ത് വോട്ടിന് വേണ്ടി സിപിഐഎം ആപത്കരമായ നിലപാട് എടുക്കുകയാണെന്നും ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സംഭവത്തില്‍ ബിജെപി നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ള കാര്യങ്ങളാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ശബരിമല വിഷയത്തില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ട നിയമപരമായ പിന്തുണ നല്‍കുമെന്നും ഇതിനു വേണ്ട നിയമപരമായ ചര്‍ച്ചകള്‍ നടത്താന്‍ പി.സി. ചാക്കോയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top