സ്ത്രീകളുണ്ടോയെന്ന് സംശയം ; പുല്ലുമേട്ടില്‍ ടൂറിസ്റ്റ് ബസ് തടഞ്ഞ് ശബരിമല കര്‍മസമിതി

പുല്ലുമേട്: ശബരിമലയിലേക്ക് സ്ത്രീകളെ കൊണ്ടുവരാനെത്തിയതെന്ന് ആരോപിച്ച് ശബരിമല കര്‍മസമിതി പുല്ലുമേട്ടില്‍ ടൂറിസ്റ്റ് ബസ്സ് തടഞ്ഞു. സ്ത്രീകളുള്‍പ്പടെയുള്ള തമിഴ്‌നാട് സ്വദേശികളായിരുന്നു ടൂറിസ്റ്റ് ബസ്സിലുണ്ടായിരുന്നത്. ഗവിയിലേക്ക് പോവുകയായിരുന്നു ഇവര്‍.

മുപ്പതോളം വരുന്ന സംഘമാണ് പുല്ലുമേട്ടില്‍ വച്ച് ബസ് തടഞ്ഞത്. ശബരിമല കര്‍മസമിതി പ്രവര്‍ത്തകരാണെന്നും സ്ത്രീകളെയും കൊണ്ട് ശബരിമലയിലേക്ക് പോകുകയാണോ എന്ന് പരിശോധിക്കാനാണ് കയറിയതെന്നും പറഞ്ഞാണ് ഇവര്‍ ബസ്സിലേക്ക് കയറിയത്.

രാവിലെ മുതല്‍ സന്നിധാനത്തേക്ക് യുവതികളെത്തുമെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്ന് കര്‍മസമിതി പ്രവര്‍ത്തകര്‍ പലയിടത്തായി തമ്പടിച്ചിരിന്നിരുന്നു. പലയിടത്തും കെഎസ്ആര്‍ടിസി ബസ്സുകളും മറ്റ് സ്വകാര്യവാഹനങ്ങളും തടഞ്ഞ് പരിശോധിച്ചാണ് ഇവര്‍ കടത്തിവിടുന്നത്.

Top