ശബരിമലയില്‍ പോകാന്‍ മാലയിട്ട യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

പത്തനംതിട്ട: ശബരിമലയില്‍ പോകാന്‍ മാലയിട്ട സ്ത്രീയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കോഴിക്കോട് സ്വദേശിയായ യുവതിയെയാണ് സ്വകാര്യ സ്ഥാപനം പിരിച്ചുവിട്ടത്.

അതേസമയം സന്നിധാനത്തെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ സ്ത്രീകളുടെ പ്രായം ദേവസ്വം ഗാര്‍ഡുകള്‍ പരിശോധിക്കുകയുണ്ടായി. അവലോകന യോഗത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയ വനിതാ ഉദ്യോഗസ്ഥരുടെ പ്രായം 50 കഴിഞ്ഞു എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് അവരെ പ്രവേശിപ്പിച്ചത്.

പ്രായം തെളിയിക്കുന്ന ഐഡന്റിറ്റി കാര്‍ഡുകള്‍ ആവശ്യപ്പെട്ട്, അതിലെ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് നിലയ്ക്കല്‍ നിന്നും ഇവരെ കടത്തി വിട്ടത്. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ ജെ റീന, വെക്ടര്‍ ബോണ്‍ ഡിസീസ് അഡീ. ഡയറക്ടര്‍ ഡോ. മീനാക്ഷി എന്നീ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുമാരാണ് സന്നിധാനത്ത് എത്തിയത്. ഇവര്‍ക്ക് 50 വയസ്സില്‍ കൂടുതല്‍ പ്രായം ഉണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമാണ് ഇവരെ നിലയ്ക്കലില്‍ നിന്ന് കടത്തി വിട്ടത്.

Top