ശബരിമല യുവതീ പ്രവേശനം: കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് ടി പി സെന്‍കുമാര്‍

senkumar

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍.വിഷയം കോടതിയില്‍ ആയതിനാലാണ് നിയമമന്ത്രി അങ്ങനെ പറഞ്ഞത്. പാര്‍ലമെന്റിന് നിയമം ഉണ്ടാക്കാനാകും. ഇത്തരത്തില്‍ എത്രയോ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭയില്‍ ശശി തരൂര്‍ എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. ശബരിമല വിഷയത്തില്‍ നിയനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് അദ്ദേഹം അറിയിച്ചത്.

Top