ദേവസ്വം ബോര്‍ഡ് വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം രാജകുടുംബം

sabarimala

പത്തനംതിട്ട: ദേവസ്വം ബോര്‍ഡ് വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം രാജകുടുംബം. പന്തളം രാജകുടുംബത്തിന്റെ നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ മുന്നോട്ട് വെയ്ക്കും. നിര്‍ദേശം അംഗീകരിച്ചില്ലെങ്കില്‍ ചര്‍ച്ചയില്‍ തുടരില്ലെന്നും രാജകുടുംബം അറിയിച്ചു.

അതേസമയം, ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയില്‍ പ്രതിഷേധം കടുപ്പിച്ച് ബിജെപി രംഗത്ത് തന്നെയുണ്ട്. തീരുമാനം മാറ്റിയില്ലെങ്കില്‍ സര്‍ക്കാര്‍ ശക്തമായ സമരം നേരിടേണ്ടി വരുമെന്നും നട തുറക്കുന്ന 18ന് വിശ്വാസികള്‍ക്ക് ഒപ്പം നില്‍ക്കുമെന്നുമാണ് ബിജെപി വ്യക്തമാക്കിയിരിക്കുന്നത്.

പന്തളം തന്ത്രി കുടുംബങ്ങള്‍ അനുരഞ്ജനത്തിന് തയ്യാറായാല്‍ ബിജെപി അടക്കം ഉള്ളവരുടെ പ്രതിഷേധം തണുപ്പിക്കാമെന്ന് സര്‍ക്കാര്‍ കണക്കു കൂട്ടുന്നുമുണ്ട്.

Top