ശബരിമലയോട് വിശ്വാസമുണ്ടെങ്കില്‍ കണ്ണൂരിലെ യുവതി മല ചവിട്ടില്ല: എ. പത്മകുമാര്‍

padmakumar

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തോട് ആത്മാര്‍ത്ഥമായി വിശ്വാസമുണ്ടെങ്കില്‍ കണ്ണൂരിലെ യുവതി മല ചവിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. ആചാരങ്ങളെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ ശബരിമലയില്‍ വരില്ലെന്നും പേരെടുക്കുവാനാണ് ശ്രമമെങ്കില്‍ വരാമെന്നും പത്മകുമാര്‍ പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച് സുപ്രീം കോടതിവിധി എത്തിയതിനാല്‍ താന്‍ ദര്‍ശനത്തിനെത്തുമെന്നും അതിനായി 41 ദിവസത്തെ വ്രതത്തിലാണെന്നും കണ്ണൂര്‍ സ്വദേശിനി രേഷ്മ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. തുടര്‍ന്ന് രേഷ്മയ്‌ക്കെതിരെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് വിളിച്ച നാളത്തെ ചര്‍ച്ച നടക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. പങ്കെടുക്കണമോ എന്ന് തീരുമാനിക്കാന്‍ കൊട്ടാര പ്രതിനിധികള്‍ തന്ത്രി അടക്കമുള്ളവരെ കാണും.

Top