ശബരിമല സ്ത്രീ പ്രവേശനം : നിലയ്ക്കലില്‍ സമരാനുകൂലിയുടെ ആത്മഹത്യാ ശ്രമം

നിലയ്ക്കല്‍: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നടത്തുന്ന സമരത്തിനിടെ നിലയ്ക്കലില്‍ സമരാനുകൂലിയുടെ ആത്മഹത്യാശ്രമം. മരത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ ഇയാളെ പൊലീസ് ഇടപ്പെട്ട് താഴെയിറക്കി.

അതേസമയം പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ പോയ മാധ്യമ വിദ്യാര്‍ത്ഥികളെ നിലയ്ക്കലില്‍ തടഞ്ഞു. കോട്ടയത്ത് നിന്നുള്ള ജേര്‍ണലിസം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് ബസില്‍ ഉണ്ടായിരുന്നത്.

നിലയ്ക്കലിന് അപ്പുറത്തേയ്ക്ക് സ്ത്രീകളെ കയറ്റി വിടേണ്ടെന്നാണ് സമരക്കാരുടെ തീരുമാനം. ഇതിന്റെ ഭാഗമായി നിലയ്ക്കലില്‍ ഉപരോധം ആരംഭിച്ചു കഴിഞ്ഞു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകരെ പോലും നിലയ്ക്കലിന് അപ്പുറേത്തേക്ക് കയറ്റി വിടില്ലെന്നാണ് സമരക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

പമ്പ വരെ പോകാമെന്നിരിക്കെ പകുതി വഴിക്ക് വെച്ച് തന്നെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ എത്തി വിദ്യാര്‍ത്ഥികളെ തടയുകയായിരുന്നു. നിലയ്ക്കലിലേക്ക് വരുന്ന സ്ത്രീകളെ കടത്തി വിടുന്ന കാര്യത്തില്‍ കൃത്യമായി തീരുമാനം വരും വരെ തടയുമെന്നാണ് സമരാനുകൂലികളുടെ നിലപാട്.

Top