കറുത്ത ബാഡ്ജ് ധരിച്ച കോണ്‍ഗ്രസ് എംപിമാരെ സോണിയാ ഗാന്ധി ശകാരിച്ചിട്ടില്ലെന്ന് ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് കറുത്ത ബാഡ്ജ് ധരിച്ചെത്തിയ കോണ്‍ഗ്രസ് എംപിമാരെ സോണിയാ ഗാന്ധി ശകാരിച്ചെന്ന വാര്‍ത്ത തള്ളി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

സോണിയാഗാന്ധി എംപിമാരെ ശകാരിച്ചിട്ടില്ലെന്നും ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരുന്ന കാര്യത്തില്‍ മുന്നണിക്കുള്ളില്‍ ഭിന്നതയോ ആശയക്കുഴപ്പമോ ഇല്ലെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ കറുത്ത ബാഡ്ജ് ധരിച്ച് തന്നെയാണ് ഇന്നും സഭയിലെത്തിയത്. ലോക്‌സഭയില്‍ ശബരിമല വിഷയം കോണ്‍ഗ്രസ് എംപി കെ.സി.വേണുഗോപാല്‍ ഉന്നയിക്കുകയും ചെയ്തു. സിപിഎമ്മിനെ പ്രതിനിധീകരിച്ച് കാസര്‍ഗോഡ് എംപി പി.കരുണാകരന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

Top