ശബരിമല നട അടച്ചിടാന്‍ തന്ത്രിയ്ക്ക് അവകാശമുണ്ടെന്ന് മേല്‍ശാന്തി

പത്തനംതിട്ട: ശബരിമലയിൽ നട അടച്ചിടാൻ തന്ത്രിയ്ക്ക് അവകാശമുണ്ടെന്ന് മേൽ ശാന്തി. ശബരിമലയിൽഡ യുവതികൾ പ്രവേശിച്ചാൽ നട അടച്ചിടുമെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞിരുന്നു. ഇതിൽ തെറ്റില്ലെന്നാണ് മേൽശാന്തി വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ നടയടക്കുമെന്ന തന്ത്രിയുടെ നിലപാടിനെതിരെ ദേവസ്വം ബോർഡംഗം കെ.പി ശങ്കർദാസ് രംഗത്തെത്തിയിരുന്നു. ആചാരങ്ങൾ ലംഘിച്ചാൽ നടയടയ്ക്കുമെന്ന കണ്ഠരര് രാജീവരുടെ സമീപനത്തോട് യോജിപ്പില്ലെന്നും പരികർമ്മികളുടെ പ്രതിഷേധം ക്ഷേത്രത്തിന് കളങ്കം വരുത്തി എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പന്തളം കൊട്ടാരം പറയുന്നത് തന്ത്രി അനുസരിക്കണമെന്നില്ലെന്നും ഏത് പ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമല കയറാമെന്നാണ് സുപ്രീംകോടതിയുടെ വിധിയെന്നും ആ വിധി അംഗീകരിക്കാൻ തന്ത്രിക്ക് ബാധ്യതയുണ്ടെന്നും അല്ലാതെ തോന്നുമ്പോൾ നടയടച്ച് പോകാൻ പറ്റില്ലെന്നും ശങ്കർദാസ് പറഞ്ഞിരുന്നു.

Top