ശബരിമല സ്ത്രീപ്രവേശനം; സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കണമെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കണമെന്ന് എംപിയും മുസ്ലീംലീഗ്‌ ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി.

യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പം നില്‍ക്കണമെന്നാണ് ലീഗിന്റെ ആവശ്യമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കണമെന്ന സത്യവാങ്മൂലം ലീഗ് അംഗീകരിച്ചതാണെന്നും സ്ത്രീശാക്തീകരണവും പരിഷ്‌കാരങ്ങളും എല്ലാമേഖലയിലും വേണ്ടത് തന്നെയാണെന്നും, അതു പോലെ തന്നെ ഈശ്വര വിശ്വാസികളുടെ വിശ്വാസങ്ങള്‍ മാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Top