ശബരിമല കയറിയ യുവതികളുടെ പട്ടിക പുനഃപരിശോധിച്ച് വീണ്ടും നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

sabarimala

തിരുവനന്തപുരം: സുപ്രീംകോടതിയില്‍ നല്‍കിയ ശബരിമല കയറിയ യുവതികളുടെ പട്ടിക പുനഃപരിശോധിച്ച് വീണ്ടും നല്‍കാന്‍
മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിനും നിയമവകുപ്പിനും നിര്‍ദേശം നല്‍കി. ഇതിനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കും.

അപേക്ഷയിലെ പ്രായവും ജനനതീയതിയും നേരത്തെ ഒത്തുനോക്കിയിരുന്നില്ല. പൊലീസിന്റെ തിടുക്കം പട്ടികയില്‍ തെറ്റുകള്‍ കടന്ന് കൂടാന്‍ കാരണമായതായി വിലയിരുത്തുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടപ്പോള്‍ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ശ്രമിക്കാതെ യുവതികളുടെ പട്ടിക പ്രിന്റെടുത്ത് നല്‍കുകയായിരുന്നു. പട്ടികയിലെ തെറ്റുകള്‍ കോടതി അലക്ഷ്യമാകുമോയെന്ന ആശങ്കയില്‍ പൊലീസ് നിയമോപദേശം തേടി. എന്നാല്‍ പിഴവുണ്ടെങ്കില്‍ തീര്‍ത്ഥാടകര്‍ നല്‍കിയ വിവരങ്ങളില്‍ തെറ്റ് സംഭവിച്ചതാണെന്നാണ് പൊലീസിന്റെ വിശദീകരണം.

Top