ശബരിമല യുവതീ പ്രവേശനം : നിയമവാഴ്ച്ചയുള്ള നാട്ടില്‍ കോടതിവിധി മാനിക്കണമെന്ന് കൃഷ്ണപാല്‍ ഗുര്‍ജ്ജര്‍

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പി സ്വീകരിച്ച നിലപാട് തള്ളി കേന്ദ്രമന്ത്രി കൃഷ്ണപാല്‍ ഗുര്‍ജ്ജര്‍. നിയമവാഴ്ചയുള്ള നാട്ടില്‍ കോടതിവിധി അംഗീകരിക്കപ്പെടണമെന്നും കോടതിവിധിയെ മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോടതിവിധിയ്‌ക്കെതിരെ ബി.ജെ.പി നടത്തിയ സമരത്തെക്കുറിച്ച് സംസ്ഥാനഘടകത്തോട് ചോദിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top