മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം; ലിബിയ്‌ക്കെതിരെ പൊലീസ് കേസ് എടുത്തു

ആലപ്പുഴ: ശബരിമലയില്‍ പ്രവേശനത്തിന് എത്തിയ ചേര്‍ത്തല സ്വദേശി ലിബിയ്‌ക്കെതിരെ പൊലീസ് കേസ് എടുത്തു. ഫേസ്ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ബിജെപി ലിബിയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

ലിബിയുടെ വീടിനു നേരെ പ്രതിഷേധക്കാര്‍ ആക്രമണവും നടത്തിയിരുന്നു. ലിബിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അസഭ്യവര്‍ഷമാണ് ആളുകള്‍ നടത്തുന്നത്. നിരവധിപ്പേര്‍ ലിബിയുടെ മേല്‍ വിലാസം ആവശ്യപ്പെട്ടു കൊണ്ടും കമന്റുകള്‍ ചെയ്തിരുന്നു.

താന്‍ നിരീശ്വരവാദിയാണെന്ന് സ്വയം തുറന്നു പറഞ്ഞു കൊണ്ട് അവര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. നാലു പേര്‍ ശബരിമലയില്‍ പോകാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും അതില്‍ താന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ നിരീശ്വരവാദികളാണെന്നും വ്യക്തമാക്കുന്നതായിരുന്നു ലിബിയുടെ പോസ്റ്റ്.

തുടര്‍ന്നായിരുന്നു ഫെയ്‌സ്ബുക്കിലൂടെ മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റിട്ടതിന് ലിബിയ്‌ക്കെതിരെ ബിജെപി പൊലീസില്‍ പരാതി നല്‍കിയത്.

Top