ശബരിമലയില്‍ ഇത്രയധികം പ്രതിസന്ധിയുണ്ടായിട്ടും ദേവസ്വംബോര്‍ഡ് ഒന്നും ചെയ്തില്ലെന്ന് . .

sabarimala

കൊച്ചി: ശബരിമലയില്‍ ഇത്രയധികം പ്രതിസന്ധിയുണ്ടായിട്ടും ദേവസ്വംബോര്‍ഡ് ഒന്നും ചെയ്തില്ലെന്ന് ശബരിമല കര്‍മസമിതി. ഒരാള്‍ പോലും തിരിഞ്ഞു നോക്കിയില്ലെന്നും ഇങ്ങനെ ഒരു ബോര്‍ഡ് ഒരു ക്ഷേത്രത്തിനും ആവശ്യമില്ലെന്നും ശബരിമല കര്‍മസമിതി കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍ പറഞ്ഞു.

വരും ദിവസം സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോള്‍ അനുകൂല വിധി ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. നവംബര്‍ അഞ്ചിനു നട തുറക്കും മുമ്പ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണം. എന്നാണോ വിധി പുനഃസ്ഥാപിക്കുന്നത് അതു വരെ നാമജപവും പ്രതിഷേധവും തുടരുമെന്നും സമാധാനം കാംഷിക്കുന്നവര്‍ ഒരുമിച്ചു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

Top