ബോര്‍ഡിന്റെ അനുമതി ഇല്ലാതെ നടയടച്ചു; തന്ത്രിയ്‌ക്കെതിരെ ദേവസ്വം കമ്മീഷണര്‍

sabarimala

പത്തനംതിട്ട: തന്ത്രിയ്‌ക്കെതിരെ ദേവസ്വം കമ്മീഷണര്‍ രംഗത്ത്. നടയടച്ച തന്ത്രിയുടെ നടപടി തെറ്റാണെന്നും ബോര്‍ഡിന്റെ അനുമതി ഇല്ലാതെയാണ് നടയടച്ചതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ യുവതികള്‍ പ്രവേശനം നടത്തിയതിനെ തുടര്‍ന്ന് ശുദ്ധിക്രിയയ്ക്കായി തന്ത്രി നടയടച്ചിരുന്നു.

മഫ്തി പൊലീസിന്റെ സുരക്ഷയില്‍ ബിന്ദു, കനക ദുര്‍ഗ എന്നിവരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്.

തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞിരുന്നു. ഡിസംബര്‍ 24ന് ഇരുവരും ദര്‍ശനത്തിന് ശ്രമിച്ച് പ്രതിഷേധത്തെതുടര്‍ന്ന് മലയിറങ്ങിയിരുന്നു.

എന്നാല്‍ ഇരുവരും ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് സംസ്ഥനത്ത് നിരവധി പേരാണ് പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധങ്ങള്‍ക്കിടെ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.

Top